Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki Constituency

Idukki

ഇടുക്കി നിയോജകമണ്ഡലം

​ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ ആ​വേ​ശ​മാ​യി
റോ​യി​യു​ടെ പ​ര്യ​ട​നം

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ. ​പൗ​ലോ​സ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ഇ​രു​പ​തേ​ക്ക​റി​ല്‍​നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം റോ​ഡ് ഷോ​യോ​ടെ ഐ​ടി​ഐ ജം​ഗ്ഷ​ന്‍ വ​ഴി സ​മാ​പ​ന​വേ​ദി​യാ​യ മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി.

രാ​വി​ലെ വാ​ഴ​വ​ര​യി​ല്‍​നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി​യും ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30ന് ​ചി​ന്നാ​റി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം എ​ട്ടി​ന് മ​ങ്കു​വ​യി​ല്‍​നി​ന്നാ​രം​ഭി​ക്കും. പ​നം​കു​ട്ടി, ക​മ്പി​ളി​ക​ണ്ടം, അ​ഞ്ചാം മൈ​ല്‍, കൊ​ന്ന​ത്ത​ടി, കാ​ക്കാ​സി​റ്റി, വി​മ​ല​സി​റ്റി, മ​ര​ക്കാ​നം, കൊ​മ്പൊ​ടി​ഞ്ഞാ​ല്‍ സൗ​ത്ത്, കൊ​മ്പൊ​ടി​ഞ്ഞാ​ല്‍ നോ​ര്‍​ത്ത്, മു​നി​യ​റ, മു​ള്ള​രി​ക്കു​ടി, പെ​രി​ഞ്ചാം​കു​ട്ടി, കൈ​ലാ​സം, പ​ണി​ക്ക​ന്‍​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം പാ​റ​ത്തോ​ട്ടി​ല്‍ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ചെ​റു​തോ​ണി ടൗ​ണി​ല്‍ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കും.

ചെ​റു​തോ​ണി​യെ ആ​വേ​ശം​കൊ​ള്ളി​ച്ച്
റോ​ഷി​യു​ടെ റോ​ഡ് ഷോ

ചെ​റു​തോ​ണി: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റോ​ഡ് ഷോ ​ചെ​റു​തോ​ണി​യെ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ഴ്ത്തി. എ​ല്‍​ഡി​വൈ​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡി​ല്‍​നി​ന്നാ​രം​ഭി​ച്ച് ടൗ​ണ്‍ ചു​റ്റി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ച റോ​ഡ് ഷോ​യി​ല്‍ നൂ​റു ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ അ​റ​ക്കു​ളം, ചെ​റു​തോ​ണി, ക​ട്ട​പ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു റോ​ഷി​യു​ടെ പ്ര​ചാ​ര​ണം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​മാ​വ് ഉ​ന്ന​തി​യി​ലാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ര്‍​ന്ന് മൂ​ല​മ​റ്റം മേ​ഖ​ല​യി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം.

വീ​ടു​ക​ള്‍ ക​യ​റി​യും ചെ​റി​യ കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തും ചെ​റു​തോ​ണി, ക​ട്ട​പ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക്കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം വൈ​കി​ട്ടോ​ടെ മു​രി​ക്കാ​ശേ​രി​യി​ല്‍ ന​ട​ന്ന വ​നി​താ പാ​ര്‍​ല​മെ​ന്‍റി​ലും പ​ങ്കെ​ടു​ത്തു. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം മ​റി​യം ധാ​വേ​ള യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ട​പ്പ​ന​യി​ലാ​ണ് കൊ​ട്ടി​ക​ലാ​ശം.

ര​തീ​ഷ് പ്ര​ഭ കാ​ഞ്ചി​യാ​റി​ല്‍
പ​ര്യ​ട​നം ന​ട​ത്തി

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​തീ​ഷ് പ്ര​ഭ കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട്ട​പ്പ​ന അ​മ​ര്‍​ജ​വാ​ന്‍ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച ശേ​ഷം തോ​ട്ടം മേ​ഖ​ല​യാ​യ മേ​പ്പാ​റ​യി​ല്‍​നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക്ക​ണ്ട് കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം പ​ര്യ​ട​നം ചെ​റു​തോ​ണി​യി​ൽ സ​മാ​പി​ച്ചു.

Latest News

Corehub Up